Wednesday, 21 March 2018

എത്രയോ ജനികളിൽ നിന്നെത്തേടി നടന്നവൾ..
ഈ ജനിയിലൊരരളി പൂവായ് അൽപ സുഗന്ധിയായ് വിടർന്നു നിൽപ്പവൾ...
നിൻെറ നാമം മാത്രമുരുവിട്ട് ഇതൾ
കൊഴിയ്ക്കാൻ കാത്തിരിപ്പവൾ..
ഒരു മാത്ര കണ്ടു കൊതി തീർത്ത്
മരണാന്ധകാരം ധരിക്കാൻ നിനച്ചവൾ..
അവസാന ശബ്ദം പോലും ഉടഞ്ഞു താഴെ വീഴുമൊരു ചിലന്ക മണിയായ്
സ്മൃതിയിലാഴ്ന്നവൾ..
നിനക്ക് പാടി തളിർക്കാൻ ഒരു പിടി ഈണമായ് ലയിച്ചു ചേർന്നവൾ...