Wednesday, 21 March 2018

എത്രയോ ജനികളിൽ നിന്നെത്തേടി നടന്നവൾ..
ഈ ജനിയിലൊരരളി പൂവായ് അൽപ സുഗന്ധിയായ് വിടർന്നു നിൽപ്പവൾ...
നിൻെറ നാമം മാത്രമുരുവിട്ട് ഇതൾ
കൊഴിയ്ക്കാൻ കാത്തിരിപ്പവൾ..
ഒരു മാത്ര കണ്ടു കൊതി തീർത്ത്
മരണാന്ധകാരം ധരിക്കാൻ നിനച്ചവൾ..
അവസാന ശബ്ദം പോലും ഉടഞ്ഞു താഴെ വീഴുമൊരു ചിലന്ക മണിയായ്
സ്മൃതിയിലാഴ്ന്നവൾ..
നിനക്ക് പാടി തളിർക്കാൻ ഒരു പിടി ഈണമായ് ലയിച്ചു ചേർന്നവൾ...

Monday, 25 December 2017

അയാളൊരു കാറ്റായിരുന്നു...
അതുകൊണ്ട് ഞാനയാളെ ഇഷ്ടപ്പെടുന്നില്ല..
എത്രയോ പൂവിന്റെ കവിളിൽ തലോടിയാ കള്ള ക്കാറ്റ്..
എത്രയോ പുൽനാമ്പുകൾ
തോറുമലഞ്ഞിട്ടും പിന്നെയുമെന്നെത്തേടി...
അയാളൊരു മഴയായിരുന്നെന്കിൽ..
ഒരേയൊരു ലക്ഷ്യമായ് തുള്ളിയായ് പെയ്തിരുന്നെൻകിൽ...

Saturday, 23 December 2017

December...അവധിക്കാലം തുടങ്ങി ഓർമകളുടെ ഓർമപ്പെരുന്നാളുമായ് ഒരു വർഷം കൂടി പിൻവാങ്ങുമ്ബോൾ പുതിയ പ്രതീക്ഷകൾ സൽക്കാരത്തിനു കാത്തു നിൽക്കുന്നു..എല്ലാവർക്കും നവവൽസരാശംസകൾ..

Friday, 8 December 2017

I think it is not faire to cling on that past painful matter